വിശദീകരണ യോഗം പത്തിന്

കൊടുങ്ങല്ലൂർ: രാജ്യത്തെ ദലിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ എസ്.സി, എസ്.ടി ലീഗൽ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന തല കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വടക്കേനടയിൽ വില്ലേജ് ഓഫിസ് പരിസരത്ത് നടക്കുന്ന പൊതുയോഗം റിട്ട. ജില്ല ജഡ്ജി കെ.കെ. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. ലെനി​െൻറ പ്രതിമ തകർത്തതിൽ പ്രതിഷേധം കൊടുങ്ങല്ലൂർ: ത്രിപുരയിൽ സംഘ്പരിവാർ ലെനി​െൻറ പ്രതിമ തകർത്തതിൽ എസ്.യു.സി.ഐ പ്രതിഷേധിച്ചു. കൃഷ്ണകുമാർ സി.എസ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം സി.കെ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. സുജ ആൻറണി, എ.എം. സുരേഷ്, പി.കെ. ധർമജൻ, കെ.വി.വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.