അന്തിക്കാട്: അന്തിക്കാട് കെ.കെ മേനോൻ ഷെഡിന് കിഴക്ക് താമസിക്കുന്ന വിധവയും വയോധികയുമായ ചരുവിള പുത്തൻവീട്ടിൽ ഫാത്തിമത്തിെൻറ കൂരയിൽ എന്നും കൂരിരുട്ടാണ്. ഈ ഇരുട്ടിൽനിന്ന് അക്ഷര വെളിച്ചത്തിലേക്ക് ചുവടുവെക്കുകയാണ് മക്കളായ പത്താം ക്ലാസുകാരൻ ആഷിക്കും എട്ടാം ക്ലാസുകാരൻ മുഹമ്മദ് അലിഫും. അന്തിക്കാട് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇവരുടെ അക്ഷരലോകത്തേക്ക് വെളിച്ചമെത്തിക്കാൻ അധികൃതർ തയാറാണ്. പക്ഷേ, ഒരു തെങ്ങ് മുറിക്കാൻ അയൽവാസി കനിയാത്തതാണ് പ്രശ്നം. ഫാത്തിമത്തിെൻറ രണ്ട് മക്കളും ഇവരുടെ ഓമനയായ ആടുമെല്ലാം ഒറ്റക്കൂരക്ക് കീഴിലാണ് പാർക്കുന്നത്. ചെത്തി തേക്കാത്ത വീട്ടിൽ ഇനിയും വൈദ്യുതിയില്ല. ചിമ്മിണി വെട്ടത്തിലാണ് ആഷിക്ക് എസ്.എസ്.എൽ.സിക്ക് പഠിക്കുന്നത്. മണ്ണെണ്ണ വിളക്കിെൻറ പുകയേറ്റാണ് ഇരുവരുടേയും പഠനം. ചിമ്മിണി വെട്ടത്തിലുള്ള പഠനം കൊണ്ട് അലിഫ് രോഗിയായി കൊണ്ടിരിക്കുകയാണ്. പഠന മികവിൽ സ്കൂളിൽ അംഗീകാരത്തിനുടമ കൂടിയാണ് ഈ കുട്ടി. രണ്ട് മാസമായി ഈ കുടുംബം വൈദ്യുതിക്ക് വേണ്ടി പെരിങ്ങോട്ടുകര കെ.എസ്.ഇ.ബിയിൽ അപേക്ഷ കൊടുത്തിട്ട്. പുറമ്പോക്ക് തോട്ടിലൂടെ വൈദ്യുതി എത്തിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വാർഡ് അംഗവും മുൻൈകയെടുത്ത് കാര്യങ്ങൾ നീക്കിയെങ്കിലും വ്യക്തി അവരുടെ തെങ്ങ് പോകുമെന്ന കാരണം പറഞ്ഞ് എതിർപ്പുയർത്തുകയായിരുന്നു. തെങ്ങിെൻറ കട വ്യക്തിയുടെ വീട്ടുമുറ്റത്തും ബാക്കി ഭാഗങ്ങൾ വൈദ്യുതി െലെൻ വലിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുമാണ്. തെങ്ങിന് ന്യായമായ നഷ്ട പരിഹാരം നൽകാനും വീട്ടുകാർ ഒരുക്കമാണ്. എന്നാൽ, തെങ്ങ് മുറിക്കാൻ അവർ തയാറല്ല. മുമ്പേ െലെൻ വലിക്കാൻ രേഖാമൂലം അനുമതി നൽകിയ അയൽവാസി പിന്നീട് അനുമതി പിൻവലിക്കുകയായിരുന്നുവെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ബി.പി.എൽ വിഭാഗത്തിൽ പെടുന്ന ഫാത്തിമത്തിെൻറ വീട്ടിൽ വൈദ്യുതി എത്തിക്കാൻ ബോർഡ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവർക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന് ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്നും ഇതിെൻറ ഭാഗമായുള്ള അനുബന്ധ നടപടികളിലേക്ക് നീങ്ങുമെന്നും വൈദ്യുതി വിഭാഗം എ.ഇ പറഞ്ഞു. 16 വർഷമായി ഈ കുടുംബം വാടക വീട്ടിലാണ് താമസം. നാല് വർഷം മുമ്പ് പലരിൽ നിന്നായി ലഭിച്ച ഒന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് നിലവിലെ സ്ഥലം വാങ്ങിയത്. പിന്നീട് അന്തിക്കാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ സഹായം ഉപയോഗപ്പെടുത്തിയാണ് വീട് ഭാഗികമായി നിർമിച്ചത്. ഇതിലാണ് ഇവർ താമസിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഫാത്തിമത്തിന് കാഴ്ച വൈകല്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.