ഇരിങ്ങാലക്കുട ബസ് സ്​റ്റാൻഡ് റോഡ് ടൈല്‍സ് വിരിച്ച് തുടങ്ങി

ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡി​െൻറ കിഴക്കുഭാഗത്തുള്ള പോസ്റ്റോഫിസ് ജങ്ഷന്‍ മുതല്‍ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിച്ച് തുടങ്ങി. ടാർ മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റ് ടൈലുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകര്‍ന്ന് കുഴിയാകുന്നത് ഒഴിവാക്കാനാണ് നഗരസഭ ടൈൽ വിരിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം ചെലവഴിച്ചാണ് നവീകരണം. ഇതോടൊപ്പം സമീപത്തെ ഫുട്പാത്ത് ഉയര്‍ത്തി നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൈല്‍സ് ഇടുന്നതി​െൻറ ഭാഗമായി 14 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇേത തുടര്‍ന്നാണ് ടൈല്‍സിടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.