വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങിയ ആദ്യ ദിനം പത്താം ക്ലാസ് വിദ്യാർഥികളെ വിളിച്ചുവരുത്തി സൈക്കിൾ വിതരണം സംഘടിപ്പിച്ചതായി ആക്ഷേപം. വാടാനപ്പള്ളി പഞ്ചായത്തിലാണ് പരീക്ഷ ചൂടിനിടയിൽ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി സൈക്കിൾ വിതരണം ചെയ്തത്. ബുധനാഴ്ച ഉച്ചക്കാണ് പരീക്ഷ. എന്നാൽ പരീക്ഷക്കുള്ള പഠിപ്പിലും തിരക്കിനിടയിലും വിദ്യാർഥികളെ വിളിച്ചു വരുത്തി രാവിലെയാണ് പഞ്ചായേത്താഫിസിന് മുന്നിൽ വെച്ച് സൈക്കിൾ വിതരണം സംഘടിപ്പിച്ചത്. 27 കുട്ടികൾക്കാണ് സൈക്കിൾ നൽകിയത്. പരീക്ഷക്ക് മുമ്പേസമയം ഉണ്ടായിട്ടും പരീക്ഷ ദിവസം തന്നെ സൈക്കിൾ വിതരണം ചെയ്തതിൽ രക്ഷിതാക്കൾക്കും അമർഷമുണ്ട്. രാവിലെ 10ന് വിതരണം ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകി. കുട്ടികൾ വളരെ നേരം കാത്തുനിന്നു. ഗുണഭോക്താക്കളായ വിദ്യാർഥികൾ ഒപ്പിടാൻ വരണമെന്ന് നിർദേശമുണ്ടായിരുന്നു. ഒപ്പ് ഇട്ടാൽ മാത്രമേ സൈക്കിൾ നൽകൂ. ഇത് വിദ്യാർഥികളേയും രക്ഷിതാക്കളേയും വിഷമത്തിലാക്കി. സൈക്കിൾ പലർക്കും കിട്ടാത്തതിലും വിമർശനമുണ്ടായി. വൈദ്യുതി മുടങ്ങും വാടാനപ്പള്ളി: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നടുവിൽക്കര, ചിലങ്ക ബീച്ച് റോഡ്, വ്യാസ നഗർ, ആലുങ്ങൽ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.