എ.സി. രവിചന്ദ്രന് ജൈവകർഷക പുരസ്കാരം

വെള്ളാങ്ങല്ലൂർ: ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജില്ലാതല ജൈവകർഷകനുള്ള പ്രോത്സാഹന സമ്മാനം വെള്ളാങ്ങല്ലൂർ താണിയത്തുകുന്ന് സ്വദേശി എ.സി. രവിചന്ദ്രന് ലഭിച്ചു. ജില്ലയിൽ മൂന്ന് പേർക്കാണ് പ്രോത്സാഹന സമ്മാനം ലഭിച്ചത്. രവി ചന്ദ്രൻ ചെയ്ത ജൈവ നെൽകൃഷിയും മറ്റ് സാമൂഹിക പ്രവർത്തനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. ഞായറാഴ്ച മുഹമ്മയിലെ ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാര വിതരണം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.