കാട്ടൂര്‍: കാട്ടൂർ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി, പഞ്ചായത്തിലെ 17 അങ്കണവാടികളിലേക്ക് ഡിജിറ്റൽ വെയ്റ്റ് മെഷീൻ, ബേബി ഫ്രണ്ട്‌ലി ഫർണിച്ചർ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയപറമ്പിൽ വിതരണോദ്ഘാടനം നിർവഹിച്ചു. 79ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന രഘു അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവെൻഷൻ കാട്ടൂർ: മഹിള കോൺഗ്രസ് കാട്ടൂർ മണ്ഡലം കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി ഇന്‍ ചാര്‍ജ് ഗീത ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഖദീജ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻറ് ബെൻസി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹൈദ്രോസ്, രാജലക്ഷ്മി കുറുമാത്ത്, ബെറ്റി ജോസ്, ആനി തോമസ്, ആനി ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.