ആമ്പല്ലൂര്‍: ബസില്‍ കയറുന്നതിനിടെ വീണ് സ്ത്രീക്ക് പരിക്കേറ്റു. മൂത്രത്തിക്കര കൂടപറമ്പില്‍ സുബ്രഹ്മണ്യെൻറ ഭാര്യ സരോജിനിക്കാണ് പരിക്കേറ്റത്. മൂത്രത്തിക്കര കമ്പനിപ്പടി സ്റ്റോപ്പില്‍ ബുധനാഴ്ച രാവിലെ 10.30ന് ആയിരുന്നു അപകടം. കയറുന്നതിനിടെ ബസ് മുന്നോെട്ടടുത്തതാണ് അപകടത്തിന് കാരണം. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. വരാക്കരയില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന മേരിമാത ബസ് ആണ് അപകടത്തിന് ഇടയാക്കിയത്. സരോജിനിയെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു ആമ്പല്ലൂര്‍: വെണ്ടോര്‍ ചുങ്കത്തിന് സമീപം കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് ആയിരുന്നു അപകടം. പാലപ്പിള്ളിയില്‍നിന്ന് വരവൂരിലേക്ക് പോകുകയായിരുന്നു കാര്‍. നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് എതിര്‍ദിശയിലേക്ക് തിരിഞ്ഞ് മറ്റൊരു തൂണില്‍ ഇടിച്ച ശേഷമാണ് കാനയിലേക്ക് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.