ഊരകത്ത് തെരുവുനായ്ക്കൾ കോഴികളെ കൊന്നു

പുല്ലൂർ: ഊരകത്ത് തെരുവുനായ് ആക്രമണം. പൊഴോലിപറമ്പിൽ ജോൺസ​െൻറ 17 ഓളം കോഴികളെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട് തകർത്താണ് നായ്ക്കൾ കോഴികളെ പിടികൂടിയത്. രാവിലെ കോഴിക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് കൂട് തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പറമ്പിൽ പലയിടങ്ങളിലായി കോഴികളെ കൊന്നിട്ടിരിക്കുന്നത് കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.