കൊടുങ്ങല്ലൂർ: വൃക്കകൾ തകരാറിലായ യുവാവ് ജീവിതം തിരിച്ചുപിടിക്കാൻ ഉദാരമതികളുടെ കനിവ് തേടുന്നു. പുല്ലൂറ്റ് ചാപ്പാറ പറപ്പുള്ളി പരേതനായ ടോമിയുടെ മകൻ ലൈജുവാണ് സുമനസ്സുകളുടെ സഹായത്തിന് കാത്തിരിക്കുന്നത്. മാതാവും, ലൈജുവും മാത്രമുളള കുടുംബം ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലാണ്. ലൈജുവിന് വൃക്ക നൽകാൻ ബന്ധു തയാറാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി നല്ലൊരു സംഖ്യ ചെലവ് വരും. ജനപ്രതിനിധികളും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരും വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ലൈജു ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എ.പി. ആൻറണി (ചെയ.), ഇ.സി. അശോകൻ (കൺ.), പി.എൻ. മോഹനൻ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സഹായങ്ങൾ സ്വീകരിക്കുവാൻ കൊടുങ്ങല്ലൂർ ടൗൺ കോഒാപറേറ്റിവ് ബാങ്ക് ചാപ്പാറ ബ്രാഞ്ചിൽ 0140353000000023 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്്. െഎ.എഫ്.എസ് കോഡ് െഎ.ബി. കെ.എൽ.0269 കെ.ടി.സി. വിവരങ്ങൾക്ക് 7293903227 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.