ആർ.എസ്.എസിനെ പ്രശംസിച്ച് പി.എസ്.സി മുൻ ചെയർമാൻ

തൃശൂര്‍: ആർ.എസ്.എസിനെ പ്രശംസിച്ച് പി.എസ്.സി മുൻ ചെയർമാനും കാലടി ശ്രീശങ്കര സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ. ജനങ്ങള്‍ക്കിടയില്‍ ആർ.എസ്.എസ് നടത്തുന്ന സേവനം പ്രശംസനീയമാണെന്നും ഇത് മാതൃകയാക്കേണ്ടതാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. രാഷ്ര്ട സേവാ സമിതി സംഘടിപ്പിച്ച ജി. മഹാദേവന്‍ അനുസ്മരണ സദ്സംഗമ, സേവാ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടികളുടെ സ്വർണവും പണവും ക്ഷേത്രങ്ങളിൽ പൂട്ടി കിടക്കുകയാണ്. ദാരിദ്ര്യം, പട്ടിണി, രോഗങ്ങൾ എന്നിവകൊണ്ട് വലയുന്നവർക്ക് ഗുണകരമാവുന്ന വിധത്തിൽ ഇത് വിനിയോഗിക്കണം. ആർ.എസ്.എസ് ചെയ്യുന്ന സേവനങ്ങള്‍ മറ്റ് രാഷ്ര്ടീയ പ്രസ്ഥാനങ്ങളും സംഘടനകളും ചെയ്യാറില്ല. മനുഷ്യ​െൻറ കൂടെ എന്നും സഞ്ചരിക്കുന്നത് ധര്‍മമാണ്. ധര്‍മമെന്നതു കൊണ്ട് അർഥമാക്കുന്നത് സാധുജന പരിപാലനമാണ്. മനുഷ്യ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് നന്മയും ഒപ്പം സേവനവും ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജി. മഹാദേവന്‍ പുരസ്കാരം സാമൂഹിക പ്രവര്‍ത്തകനും ഹീമോഫീലിയ സൊസൈറ്റി സ്ഥാപകനും ബി.ജെ.പി ജില്ല കമ്മിറ്റി മുൻ പ്രസിഡൻറുമായ ഇ. രഘുനന്ദന് അഖില ഭാരതീയ സീമാ ജാഗരണ്‍ സംയോജക് എ. ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ചു. തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എ. ഗോപാലകൃഷ്ണന്‍ സേവാ സന്ദേശം നല്‍കി. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കല്യാണ്‍ സില്‍ക്സ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍, രാഷ്ര്ട സേവാ സമിതി പ്രസിഡൻറ് വി. ശ്രീനിവാസന്‍, സെക്രട്ടറി എം.വി. അനന്തപത്മനാഭന്‍, രവികുമാര്‍ ഉപ്പത്ത്, കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.