വടക്കാഞ്ചേരി റെയിൽവേ സ്​റ്റേഷന്​ സമീപം തീപിടിത്തം

വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ഞായറാഴ്ച വൈകീട്ട്‌ ആറേമുക്കാലോടെ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊന്തക്കാട്ടിലെ മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. തീ റെയിൽവേ പാളത്തി​െൻറ ഭാഗത്തേക്ക് വ്യാപിച്ചപ്പോഴേക്കും വടക്കാഞ്ചേരി ഫയർഫോഴ്സെത്തി തീയണച്ചു. സമീപത്തെ ട്രാൻസ്ഫോർമറിലേക്ക് തീപടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് റോഡിലേക്ക്‌ പുക പടർന്നത് വാഹനയാത്രികരെ ദുരിതത്തിലാക്കി. വിവരമറിഞ്ഞ്‌ വടക്കാഞ്ചേരിയിൽനിന്ന് ഒരു യൂനിറ്റ്‌ ഫയർ ഫോഴ്സ്‌ എത്തിയിരുന്നു. ലീഡ്‌ ഫയർമാൻ ശ്രീകുമാർ, അരുൺകുമാർ, സേതുനാഥ്‌, മഹേഷ്‌, സിനോജ്‌, ഹോം ഗാർഡുമാരായ ചെറിയാൻ, നാരായണൻ കുട്ടി എന്നിവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.