പെരുമ്പിലാവ്: ജില്ല പ്രകൃതി സംരക്ഷണ സംഘത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ഡെന്നീസ് മങ്ങാട്, എം.എ. കമറുദ്ദീൻ, സെരൂപ് പി. ബേബി, ഫിലിപ്പോസ്, ശിവൻ എന്നിവർ സംസാരിച്ചു. പ്രവർത്തക കൺവെൻഷൻ കുന്നംകുളം: വെൽഫെയർ പാർട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം റഫീഖ് അത്താണി അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി എം.എ. കമറുദ്ദീൻ അവതരിപ്പിച്ചു. പാലക്കാട് ജില്ല സെക്രട്ടറി മത്തായി, മണ്ഡലം പ്രസിഡൻറ് അഷ്റഫ് മങ്ങാട്, ട്രഷറർ സി.എ. കമാലുദ്ദീൻ, ഷെബീർ അഹ്സൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡൻറ് പി.എ. ബദറുദ്ദീൻ, സെക്രട്ടറി കെ.എം. നിഹാസ്, ട്രഷറർ സി.എ. കമാലുദ്ദീൻ, വൈസ് പ്രസിഡൻറുമാർ -സി.എം. ഷെരീഫ്, സുലൈഖ അബ്ദുൽ അസീസ്, അസി. സെക്രട്ടറിമാർ എം.എ. കമറുദ്ദീൻ, ഷെമീറ നാസർ. രക്തദാന ക്യാമ്പ് കേച്ചേരി: ആക്ട്സ് കേച്ചേരി ബ്രാഞ്ചിെൻറ രക്തദാന ക്യാമ്പ് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് എ.എഫ്. ജോണി അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. ഇഖ്ബാൽ, പഞ്ചായത്തംഗങ്ങളായ യു.വി. ജമാൽ, പി.കെ. സുഗതൻ എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിലുള്ള 51 പേരുടെ രക്തം ഐ.എം.എ ബ്ലഡ് ബാങ്കിന് നൽകി. സെക്രട്ടറി എം.എം. മുഹ്സിൻ, ജില്ല പ്രതിനിധി വി.എ. ജനീഫർ, ബോസ്, കെ.വി. ഷാജി, പി.കെ. വത്സൻ, എം.കെ. ചന്ദ്രൻ, എം.എ. ഷംസുദ്ധീൻ, എ.ജെ. ജോൺ, ബിജോയ് കൈപറമ്പ്, ആർ.പി. ഷാജഹാൻ, ഷാഹുൽ ഹമീദ് തലക്കോട്ടുകര, പി.എസ്. ഷെഹീം, ബാബു എരനെല്ലൂർ, ബിജു മഴുവഞ്ചേരി, അഫ്നാസ്, സിജോ പാറന്നൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.