കൊടുങ്ങല്ലൂർ സ്​റ്റേഷനിൽ പൊലീസും കോൺഗ്രസ്​ നേതാക്കളും തമ്മിൽ തർക്കം

കൊടുങ്ങല്ലൂർ: സ്റ്റേഷനിൽ കോൺഗ്രസ് നേതാക്കൾ പൊലീസുമായി തർക്കം. ഞായറാഴ്ച വൈകീട്ട് 6.30ന് തുടങ്ങിയ തർക്കം എട്ടുവരെ നീണ്ടു. കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച്. മഹേഷ്, പി.എച്ച്. നാസർ തുടങ്ങിയവരും എസ്.െഎയും തമ്മിലായിരുന്നു തർക്കം. പ്രശ്നമറിഞ്ഞ് ടി.എം. നാസർ ഉൾപ്പെടെ നേതാക്കളും കൂടുതൽ പ്രവർത്തകരും സ്റ്റേഷന് മുമ്പിലെത്തി. കഴിഞ്ഞ 15ന് നടന്ന സപ്ലൈ ഒാഫിസ് മാർച്ചിൽ പൊലീസെടുത്ത കേസിൽ ജാമ്യം എടുക്കാനെത്തിയതായിരുന്നു ഷംസുദ്ദീനും കൂട്ടരും. ജാമ്യമെടുത്ത് പോകാൻ ഒരുങ്ങവേ എസ്.െഎ എത്തിയതോടെയാണ് പ്രശ്നത്തുടക്കം. കേസിൽ ഉൾപ്പെട്ടവരെ മുഴുവൻ കൊണ്ടുവരാൻ ആവശ്യപ്പെട്ടായിരുന്നു എസ്.െഎ പ്രകോപിതനായതത്രെ. തുടന്ന് വാക്കേറ്റവും ബഹളവുമായി. ഒരു ഘട്ടത്തിൽ സ്റ്റേഷ​െൻറ വാതിലടച്ച് എസ്.െഎ കൂടുതൽ പൊലീസുകാരെ അണിനിരത്തി. പുറത്ത് പ്രവർത്തകർ കുത്തിയിരിപ്പ് സമരത്തിന് മുതിർന്നു. ഇരുകൂട്ടരും തണുത്തതോടെയാണ് രംഗം ശാന്തമായത്. കേസിൽ പ്രതികളായവരെ ജാമ്യമെടുക്കാനായി കൊണ്ടുവരാമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനിടെ എറിയാട് പഞ്ചായത്ത് ഒന്നാം വാർഡ് ബൂത്ത് പ്രസിഡൻറ് മുഹമ്മദിന് നേരെ ഫോണിൽ വധ ഭീഷണിയെന്ന പരാതി പൊലീസ് സ്വീകരിക്കാൻ വിമുഖത കാട്ടിയതായി പി.കെ. ഷംസുദ്ദീൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.