ശ്രീവീരസ്ഥാനം വിരുട്ടാണം ക്ഷേത്രം: വർണ ചാരുതയിൽ ആറാം കളം വേല

ചെറുതുരുത്തി: ദേശമംഗലം കുട്ടിപ്പാറക്കൽ പൂരത്തോടനുബന്ധിച്ച് നടന്ന ആറാം കളം വേല വർണാഭമായി. വാദ്യകലാകാരന്മാരും കരിവീരന്മാരുമെല്ലാം ഉത്സവപ്രേമികൾക്ക് ആവേശ കാഴ്ചയായി. കൊടി പാറ കിഴക്കുമുറി, പടിഞ്ഞാറ്റുമുറി, പല്ലൂർ, ആറ്റുപുറം മുല്ലക്കൽ, ദേശമംഗലം വേലകമ്മിറ്റി, തലശ്ശേരി, ഊറോലി, പല്ലൂർ ചിറ വിഭാഗങ്ങൾ വിവിധ കാഴ്ചകളുമായെത്തി. കൂട്ടി എഴുന്നള്ളിപ്പിൽ 16 കരിവീരന്മാർ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.