ചാലക്കുടി: നോര്‍ത്ത് ട്രങ്ക്‌റോഡ് ജങ്ഷനിലെ ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 15 കിലോ സ്വർണവും ആറു ലക്ഷത്തോളം രൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടി. ബിഹാര്‍ സ്വദേശിയായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി നാട്ടിലേക്ക് കൊണ്ടുവരികയാണ്. കേസില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവരെ ചാലക്കുടിയില്‍ കൊണ്ടുവന്ന് തെളിവെടുക്കുകയും ചെയ്തു. ഈ കേസില്‍ അഞ്ചുപേരാണ് പ്രധാന പ്രതികള്‍. ഇവര്‍ കവര്‍ന്ന സ്വര്‍ണം പൂർണമായും കണ്ടെടുക്കാനായിട്ടില്ല. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കേസന്വേഷണവുമായി പൊലീസ് സംഘം ഒരു മാസമായി ഉത്തരേന്ത്യയിലാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കുകയെന്നതാണ് പൊലീസിെൻറ പ്രധാന തലവേദന. ചാലക്കുടിയിലെത്തി ഇടശേരി ജ്വല്ലറിയിൽ മോഷണം നടത്തിയവരെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വേറെയുണ്ട്. സ്വർണം അവര്‍ക്കാണ് കൈമാറിയത്. അവരെ കണ്ടെത്തിയാലേ തൊണ്ടിമുതല്‍ വീണ്ടെടുക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.