വൈദ്യുതി മുടങ്ങുന്നത് പതിവ്; കോൺഗ്രസ് പ്രതിഷേധിച്ചു

പഴയന്നൂര്‍: പഴയന്നൂരും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കെ.എസ്.ഇ.ബി പഴയന്നൂർ സബ് സ​െൻററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന സിഡ്കോയിലേക്കുള്ള ലൈൻ വലിക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുത്തിയതെന്നും എത്രയും പെട്ടന്ന് തന്നെ ഇന്നത്തെ പണി അവസാനിപ്പിച്ച് വൈദ്യുതി വിതരണം നടത്താം എന്ന ഉറപ്പ് നൽകിയതോടെ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു. പ്രദേശത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പലതവണയാണ് ഇടതടവില്ലാതെ വൈദ്യുതി പോകുന്നത്. ഇതുകാരണം വൈദ്യുതി ഉപയോഗിച്ചുള്ള ജോലികളെല്ലാം തടസ്സപ്പെടുകയാണ്. വൈദ്യുതി ഓഫിസില്‍ വിളിച്ചു ചോദിച്ചാല്‍ മഴക്കാലമല്ലേയെന്ന ഉത്തരമാണ് ലഭിക്കുന്നത്. ലോകകപ്പി​െൻറ ആവേശംപോലും ഇതുമൂലം തകരുമോയെന്ന ആശങ്കയിലാണ് ഫുട്‌ബാള്‍ പ്രേമികൾ. കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം മണ്ഡലം പ്രസിഡൻറ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബിജു വി.നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.പി. ശശിധരൻ, സജിമോൻ, ഒ.കെ. ഷീന, ഷിഫാനത്ത്, പി.വി.കെ. ബാലകൃഷ്ണൻ നായർ, വി.കെ. ശ്രീകുമാർ, പി.കെ. മോഹൻദാസ്, പി.കെ. പ്രകാശൻ, പി. ചന്ദ്രശേഖരൻ, പി. പത്മകുമാർ, മുരളി, പി.സി. മനോജ്, സി.പി. ഷനോജ്, സുൽഫിക്കർ അലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.