തൃശൂർ: സാമൂഹികനീതി, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ വൃദ്ധജനക്ഷേമ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് സബ് കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ല നിയമസഹായ വേദിയിലെ അഭിഭാഷകന്‍ സോജന്‍ ജോബ് ക്ലാസെടുത്തു. വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിെൻറ നിയമവശങ്ങള്‍ നിയമപാലകരെ ബോധിപ്പിക്കുകയാണ് ക്ലാസിെൻറ ലക്ഷ്യം. എസ്. സാഹിറാബീവി സ്വാഗതവും സജന സി. നാരായണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.