കുന്നംകുളം: പ്രധാന കേന്ദ്രങ്ങൾ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതിെൻറ ഭാഗമായി സ്ഥാപിച്ച ഫെസിലിറ്റേഷന്‍ സെൻറര്‍ നോക്കുകുത്തിയായി. കെട്ടിടം നിർമിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും ഓഫിസ് പ്രവർത്തനം ആരംഭിക്കാനായില്ല. കുന്നംകുളത്തെ അപൂര്‍വമായ കുളവെട്ടി മരങ്ങളുള്ള കലശമല, ചരിത്ര പ്രാധാന്യമുള്ള ഗുഹകള്‍, കുടക്കല്ലുകള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ഗുരുവായൂര്‍ ക്ഷേത്രം, പുന്നത്തൂര്‍കോട്ട, ചാവക്കാട് ബീച്ച് തുടങ്ങിയവയുടെ പ്രാധാന്യം പുറംലോകത്തെ അറിയിക്കാനുള്ള സൗകര്യങ്ങള്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കുന്നംകുളം-ഗുരുവായൂര്‍ റോഡില്‍ നഗരസഭ നല്‍കിയ 35 സെൻറ് സ്ഥലത്ത് ടൂറിസം വകുപ്പില്‍ നിന്നുള്ള 50 ലക്ഷം ചെലവഴിച്ചാണ് വലിയ കെട്ടിടം നിര്‍മിച്ചത്. കുന്നംകുളം, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്താനായിരുന്നു ഓഫിസ്. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സന്ദർശന സ്ഥലങ്ങളിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതിനും വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കുകയുമായിരുന്നു ലക്ഷ്യം. കെട്ടിടം പണിതെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഉദ്ഘാടനം കഴിഞ്ഞത്. പിന്നീട് ആറുമാസത്തിലധികം കെട്ടിടം പൂട്ടി. പരാതികളെ തുടര്‍ന്ന് ഡി.ടി.പി.സി ഒരാൾക്ക് ചുമതല നൽകി. അവരുടെയും സാന്നിധ്യം നാമമാത്രമായി. ഓഫിസ് ഡ്യൂട്ടിക്കെത്തുന്നയാൾ രാവിലെ മുതൽ വൈകീട്ട് വരെ വെറുതെയിരുന്ന് സമയം കളയേണ്ട അവസ്ഥയാണ്. ഡി.ടി.പി.സിയുടെ ടൂര്‍പാക്കേജുകളെ കുറിച്ച് അന്വേഷിക്കാന്‍ എത്തുന്നവരും ഒാഫിസ് പൂട്ടി കിടക്കുന്നതുമൂലം മടേങ്ങണ്ട സ്ഥിതിയാണ്. ഇഫ്താർ സംഗമം കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ ഇഫ്താർ സംഗമം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. ഇക്ബാൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രേഖ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, എം.കെ. ആൻറണി, ഷൈലജ പുഷ്പാകരൻ, മെമ്പർമാരായ കെ.പി. രമേഷ്, എം.ബി. പ്രവീൺ, യു.വി. ജമാൽ, ടി.എ. മുഹമ്മദ് ഷാഫി, സെക്രട്ടറി ഗീതാകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.