ഗുരുവായൂര്‍: ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭ ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് ബസുടമകളുടെ സംഘടന. സ്റ്റാൻഡിലേക്ക് ബസ് കയറുന്ന ഭാഗം തകർന്നു കിടക്കുകയാണ്. ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലവും ചെളിക്കുണ്ടാണ്. പലതവണ പരാതിപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി. 400 ഓളം സ്വകാര്യ ബസുകള്‍ ഒരു ദിവസം സ്റ്റാന്‍ഡിലെത്തുന്നുണ്ട്. ബസ് ഒന്നിന് സ്റ്റാന്‍ഡ് ഫീസായി 20 രൂപ നല്‍കണം. ചെളിക്കുണ്ടില്‍ നിര്‍ത്തിയിടാന്‍ ഫീസ് നൽകേണ്ടെന്നാണ് തീരുമാനം. ബസിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർ ചെളിയിൽ നടക്കണം. സ്റ്റാഡിെൻറ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡൻറ് ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എസ്. പ്രദീപ്, എന്‍.എം. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.