ഫുട്​ബാൾ ക്വിസ് മത്സരം

പെരുമ്പിലാവ്: ലോകകപ്പ് ഫുട്ബാളി​െൻറ പ്രചാരണാര്‍ഥം യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ കുന്നംകുളം താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഷെറി കടവല്ലൂർ, ഷാഫി, മൻസൂർ എന്നിവർ വിജയികളായി. സമ്മാനദാനം താലൂക്ക് തഹസില്‍ദാര്‍ ടി. ബ്രീജകുമാരി നിർവഹിച്ചു. യൂത്ത് പ്രമോഷന്‍ ജില്ല ചെയര്‍മാന്‍ അന്‍സാര്‍ എളവള്ളി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.കെ. കിഷോര്‍, പ്രകൃതി സംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി തോമസ്, എ.എസ്. ശ്യാംകുമാര്‍, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഒാഡിനേറ്റര്‍മാരായ ഷഹനാഫ് ഒറ്റപ്പിലാവ്, ശ്രീരാഗ് കൊട്ടാരപ്പാട്ട്, അജിത്ത് പെരുമ്പിലാവ്, ഷഹീര്‍ കോട്ടോല്‍, ടി.എ. റഫീഖ് എന്നിവര്‍ പെങ്കടുത്തു. പരിസ്ഥിതി ദിനാചരണവും മഴക്കാല ശുചീകരണവും പെരുമ്പിലാവ്: ഫുട്ബാൾ ലോകകപ്പി​െൻറ ഭാഗമായി എഫ്.സി മോസ്കോ കോട്ടോലി​െൻറ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും നടത്തി. വടക്കേ കോട്ടോൽ ഗ്രാമീണ വായനശാല പരിസരത്തുനിന്ന് ശുചീകരണം ആരംഭിച്ചു. വാർഡിലെ 200 ഓളം വീടുകളിൽ മഴവെള്ള ശുചീകരണം നടത്തി. തുടർന്ന് കടവല്ലൂർ പഞ്ചായത്ത് 10 ാം നമ്പർ അംഗൻവാടി പരിസരവും ശുചീകരിച്ചു. അംഗൻവാടിയിലേക്കുള്ള വഴിയിൽ ചാഞ്ഞുനിന്ന മുളകളും റോഡി​െൻറ ഇരുവശത്തും വളർന്ന കാടുകളും വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കി. മോസ്കോ അംഗങ്ങളായ ഷെഫീഖ്, അബുതാഹിർ, ശ്രീഹരി, അരുൺ, ലക്ഷ്മണൻ, ഷാരോൻ, അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.