മൈലാഞ്ചിയണിഞ്ഞ്​ മൊഞ്ചത്തികൾ

ഗുരുവായൂര്‍: സഹപാഠികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മൈലാഞ്ചി മൊഞ്ചണിയിച്ച് പാലുവായ് വിസ്ഡം കോളജില്‍ റമദാന്‍ ആഘോഷിച്ചു. ബന്ധങ്ങളും സൗഹൃദങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങിപ്പോകരുതെന്ന സന്ദേശവുമായാണ് മൈലാഞ്ചിയണിയിക്കല്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ പി. രാജഗോപാല്‍ റമദാന്‍ സന്ദേശം നല്‍കി. പ്രോഗ്രാം കോഓഡിനേറ്റര്‍ അഞ്ജലി സുബിന്‍, എം.എസ്. സൈനബ, പി. അസ്‌ന, പി.എസ്. ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കുന്നംകുളം വിസ്ഡം കോളജിൽ ചൈതന്യ സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളോടൊത്തായിരുന്നു ആഘോഷങ്ങൾ. മൈലാഞ്ചി അണിയിക്കലും മധുര പലഹാരങ്ങൾ സമ്മാനിക്കലും നടന്നു. സ്‌പെഷല്‍ സ്‌കൂളിലെയും വിസ്ഡം കോളജിലെയും വിദ്യാർഥികള്‍ കലാപരിപാടി അവതരിപ്പിച്ചു. കോളജി​െൻറ ഉപഹാരം ഡയറക്ടര്‍ കെ.ബി. ഹരിദാസ് കൈമാറി. പ്രിന്‍സിപ്പല്‍ പി.കെ. ദിവ്യ, വൈസ് പ്രിന്‍സിപ്പല്‍ ടിൻറു ഫ്രാന്‍സിസ്, ചൈതന്യ സ്‌പെഷല്‍ സ്‌കൂള്‍ പ്രസിഡൻറ് ലബീബ് ഹസന്‍, പ്രിന്‍സിപ്പല്‍ ലിസി എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍: അമ്മമാരുടെ കൈകളിൽ മൈലാഞ്ചിയണിയിച്ച് ആര്യഭട്ട കോളജില്‍ റമദാൻ ആഘോഷം. വിദ്യാർഥിനികളുടെ നേതൃത്വത്തിലാണ് അമ്മാരുടെ കൈകളിൽ മൈലാഞ്ചിയിട്ടത്. പ്രിന്‍സിപ്പല്‍ സി.ജെ. ഡേവിഡ് ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ അമലു കാര്‍ത്തി, അഞ്ജു ജയരാജ്, ജിജി പ്രബിത്ത്, കെ.എസ്. സ്മൃതി, ശാരി ജോഫോണ്‍, യൂനിയൻ ചെയർപേഴ്സൻ പി.എസ്. ആതിര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.