പുന്നയൂർ: തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി തീർക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എടക്കഴിയൂർ, പുന്നയൂർ മേഖല ഡി.വൈ.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. പുന്നയൂർ പഞ്ചായത്തിലെ 20 വാർഡുകളിലുമായി തകരാറിലായി കിടക്കുന്ന വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്താനോ തകരാറുള്ളത് മാറ്റി പുതിയത് സ്ഥാപിക്കാനോ ഒരു നടപടിയും സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. സമരത്തിനിടയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. അബ്ദുൽ കരിം, സി.എം. സുധീർ, സുഹറ ബക്കർ, ആശാ രവി, ഷെമീം അഷ്റഫ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. പ്രശ്നത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്ന് സെക്രട്ടറി രേഖാമൂലം ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കളറിയിച്ചു. ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് ജോയൻറ് സെക്രട്ടറി കെ.ബി. ഫസലുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.കെ. അറഫാത്ത്, പി. ഇർഷാദ്, ഹാഷിം തയ്യിൽ, കെ.പി. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.