കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ െസക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂനിറ്റും സംരംഭകത്വ വികസന ക്ലബ് നൈപുണിയും കൈകോർത്ത് സംഘടിപ്പിച്ച ' കൈത്തൊഴിൽ പരിശീലന കളരിയും ഭക്ഷ്യ വിപണന മേളയും' നഗരസഭ അധ്യക്ഷൻ കെ .ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. കുടനിർമാണം, പൗച്ചുകൾ, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ, ചെലവ് കുറഞ്ഞ ഫ്ലവർവേസുകൾ, ജെൽ കാൻഡിൽ എന്നിവയുടെ നിർമാണം പരിശീലിപ്പിച്ചു. പ്രിൻസിപ്പൽ ആശ ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.കെ. ബേബി തൊഴിൽ പരിശീലന കളരി ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഒാഫിസർ പി.ആർ. സിന്ധു, എൻ.എസ്.എസ് േപ്രാഗ്രാം ഒാഫിസർ ടി.വി. സ്മിത, അധ്യാപകരായ സി.പി. ഗീത, റെയ്സി വർഗീസ്, ജോഷി ബി.പ്രേം, ഹരിലാൽ, പി.ബി. രഘു എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ യു.എം. ആതിര, അഥിന മരിയ, മൃദുല, ഹുസ്ന, ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.