' തൃപ്രയാർ: ഗീതഗോപി എം.എൽ.എ അനുവദിച്ച സബ് ആർ.ടി.ഒ ടെസ്റ്റിന് മൈതാനം നിഷേധിച്ച നാട്ടികപഞ്ചായത്ത് കമ്മിറ്റിയുടേത് നിഷേധാത്മക സമീപനമാണെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് യോഗം അംഗീകരിച്ച പ്രമേയത്തിൽ ആരോപിച്ചു. കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തി. പ്രസിഡൻറ് ഡോ. എം.ആര്‍. സുഭാഷിണി അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരിയും പ്രമേയത്തെ അനുകൂലിച്ചു. 30 വില്ലേജുകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമത്തില്‍നിന്ന് നാട്ടിക പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്നും പദ്ധതിക്കുള്ള അനുവാദം കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് പ്രമേയം അവതരിപ്പിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി പ്രമേയത്തെ പിന്താങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.