വെള്ളക്കരം കുടിശ്ശിക ബിൽ: വീട്ടമ്മക്ക്​ അനുകൂല വിധി

തൃശൂർ: വാട്ടർ അതോറിറ്റിയുടെ വെള്ളക്കരത്തി​െൻറ കുടിശ്ശിക ബിൽ നൽകിയതിനെതിെര വീട്ടമ്മ നൽകിയ പരാതിയിൽ അനുകൂല വിധി. ബിൽ റദ്ദാക്കാനും 3,000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനുമാണ് വിധി. പോട്ട ചാമവളപ്പിൽ വീട്ടിൽ മേരി മാത്യു ഫയൽ ചെയ്ത ഹരജിയിലാണ് വാട്ടർ അതോറിറ്റി ചാലക്കുടി അസി.എൻജിനീയർക്കും തിരുവനന്തപുരത്തെ സെക്രട്ടറിക്കുമെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധി പുറപ്പെടുവിച്ചത്. കൂടുതൽ വെള്ളം ഉപയോഗിച്ചുവെന്ന് ആരോപിച്ച് പ്രതിമാസ വെള്ളക്കരം 1,792 രൂപ കണക്കാക്കി അതിൽനിന്ന് അടച്ച തുക കുറച്ച് 17,964 രൂപ അടക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് മേരി മാത്യു പരാതി നൽകിയത്. കുടിശ്ശിക കണക്കാക്കിയതിന് ആധാരമായ രേഖകളൊന്നും അതോറിറ്റിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസിഡൻറ് പി.കെ. ശശിയും മെംബർ എം.പി. ചന്ദ്രകുമാറും അടങ്ങുന്ന ഫോറം വിധി പ്രസ്താവിച്ചത്. സേവനം തൃപ്തികരമല്ല; നഷ്ടം നൽകാൻ വിധി തൃശൂർ: സേവനം തൃപ്തികരമല്ലെന്ന് കാണിച്ച് ഫയൽ ചെയ്ത ഹരജിയിൽ നിക്ഷേപവും നഷ്ടവും നൽകാൻ ഹോം സർവിസ് സ്ഥാപനത്തിനെതിെര ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. ചാലക്കുടി പാലയൂർ വീട്ടിൽ പി.വി. എബ്രഹാം ഫയൽ ചെയ്ത ഹരജിയിൽ വൈക്കം ചെമ്പിലുള്ള ബ്ലെസി ബിസിനസ് കോർപറേഷൻ ആൻഡ് ഹോം സർവിസ് എന്ന സ്ഥാപനത്തിനെതിരെയാണ് ഉത്തരവ്. വീട്ടുവേലക്കാരിയുടെ സേവനം ലഭ്യമാക്കാൻ 9,000 രൂപ പരാതിക്കാരൻ സ്ഥാപനത്തിന് നൽകിയിരുന്നു. സേവനം തൃപ്തികരമല്ലാത്തതിനാൽ തുക തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം നൽകാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല. തുടർന്നാണ് ഹരജി ഫയൽ ചെയ്തത്. തുകയും നഷ്ടപരിഹാരമായി 3,000 രൂപയും നൽകാനാണ് േഫാറം ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.