ഗുരുവായൂര്‍: അര്‍ബന്‍ ബാങ്ക് നിയമന വിവാദങ്ങളെ തുടര്‍ന്നുള്ള ഭിന്നത പരിഹരിക്കാന്‍ ഡി.സി.സി പ്രസിഡൻറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിലാണ് യോഗം. ഇടഞ്ഞു നില്‍ക്കുന്ന കൗണ്‍സിലര്‍മാരായ ബഷീര്‍ പൂക്കോട്, കെ.ടി. വിനോദ്കുമാര്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. 19 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ രണ്ടുപേരെയാണ് മാറ്റി നിർത്തിയത്. കൗണ്‍സിലില്‍ യു.ഡി.എഫ് നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവരുന്നതിനാലാണ് മാറ്റിനിത്തൽ. ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഡി.സി.സി പ്രസിഡൻറിനെ നേരില്‍ കണ്ട് ബഷീറിനും വിനോദിനും എതിരെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മാറ്റിനിര്‍ത്തലിനെതിരെ ചില കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ശബ്ദമുയര്‍ത്തുമെന്ന് സൂചനയുണ്ട്. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാനും ഒരു വിഭാഗം ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ നവംബറിൽ അർബൻ ബാങ്കിൽ നടന്ന നിയമനങ്ങളെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് ഗുരുവായൂരിലെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്. ഡി.സി.സി നിർദേശമനുസരിച്ച് ബാങ്ക് ചെയർമാനും വൈസ് ചെയർമാനും രാജിവെച്ചെങ്കിലും പ്രശ്നപരിഹാരമായില്ല. കൗൺസിൽ യോഗങ്ങളിലും ഭിന്നത പ്രകടമായതിനെ തുടർന്നാണ് ഡി.സി.സി യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.