തൃശൂർ: തടവുകാരുടെ അധ്വാനത്തിെൻറ ഫലത്തിെൻറ പകുതി ഇനി അവർക്ക് തന്നെ. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ജയിൽ വികസന ഫണ്ട് നടപ്പിൽ വരുന്നതോടെയാണ് ജയിലിലെ വരുമാനത്തിെൻറ പകുതി തടവുകാരുടെ ക്ഷേമപ്രവർത്തനത്തിന് കിട്ടുന്നത്. തടവുകാർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിറ്റ് കിട്ടുന്ന ലാഭത്തിെൻറ പകുതിയാണ് അവരുടെ ക്ഷേമപ്രവർത്തനത്തിന് ഉപയോഗിക്കുക. പകുതി സർക്കാറിലേക്ക് നൽകും. 2018-19 മുതലുള്ള ലാഭം മാസംതോറും കണക്കാക്കി ജയിലിലെ കാഷ് ബുക്കില്‍ വരവ് െവക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഫണ്ടിെൻറ നടത്തിപ്പിനായി സംസ്ഥാന ജയില്‍ മേധാവി, ഫിനാന്‍സ് ഓഫിസര്‍, ആഭ്യന്തര വകുപ്പിെൻറ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കും. 20 ലക്ഷം വരെയുള്ള സിവില്‍/ മെയിൻറനന്‍സ് ജോലികളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ഇൗ സമിതിക്കായിരിക്കും. 20 ലക്ഷം രൂപക്ക് മുകളിലായാൽ ആഭ്യന്തര വകുപ്പിെൻറ അനുമതിക്കായി സമര്‍പ്പിക്കണം. ഫണ്ടില്‍നിന്ന് വകുപ്പിലെ സ്ഥിര ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സൻറീവ് നൽകാനാവില്ല. സിവില്‍ പ്രവൃത്തികള്‍ പി.ഡബ്ല്യു.ഡിയോ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ മുഖേനയോ നടത്താനാവൂ. മാനുഫാക്ചറിങ് /ഭക്ഷ്യ ഉൽപന്ന യൂനിറ്റുകളിലേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതും വിപണന നടപടികളും വകുപ്പിെൻറ പരിശോധന വിഭാഗം എ.ജിയും ധനവകുപ്പും പരിശോധിക്കും. തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ജയിലിെൻറ അത്യാവശ്യം അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് ഉപയോഗിക്കാം. ഫണ്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തുടര്‍നടപടികള്‍ക്ക് രൂപം നല്‍കി. ലാഭം കണക്കാക്കുന്നതിനും വിഹിതം കൈകാര്യം ചെയ്യുന്നതിനും ജയില്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ജയില്‍ മേധാവി നിർദേശങ്ങളും പുറപ്പെടുവിച്ചു. ഭക്ഷ്യ ഉൽപന്ന നിര്‍മാണ യൂനിറ്റുകളുള്ളിടത്ത് അസംസ്‌കൃത വസ്തുക്കളുടെ വില, ഇന്ധനച്ചെലവ്, വാഹനവാടക, യൂനിറ്റിലേക്ക് അധികമായി നിയമിക്കുന്ന ജീവനക്കാരുടെ ചെലവ്, വൈദ്യുതി, വെള്ളം എന്നിവക്കായ തുക കൂടി ഉള്‍പ്പെടുത്തിയാവും ആകെ ചെലവ് കണക്കാക്കുക. ആകെ വരവും ചെലവും അടിസ്ഥാനമാക്കിയാവണം ലാഭം കണക്കാക്കുക. വാര്‍ഷിക വിറ്റുവരവ് 10 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന ഓരോ സ്വതന്ത്ര മാനുഫാക്ചറിങ് യൂനിറ്റുകളും തടവുകാര്‍ക്കുള്ള പരിശീലന ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലകൂടി ചെലവിനത്തില്‍ കുറച്ചിട്ടാണ് ലാഭം കണക്കാക്കേണ്ടത് എന്നിങ്ങനെയാണ് നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.