ടാർ വീപ്പയിൽ ബൈക്ക്​ ഇടിച്ച് റോഡിൽ കിടന്നയാളെ രക്ഷിച്ചു

കേച്ചേരി: റോഡിൽ ഡിവൈഡറായി സ്ഥാപിച്ച ടാർ വീപ്പയിൽ ബൈക്ക് ഇടിച്ച് റോഡിൽ കിടന്നയാൾക്ക് കുന്നംകുളം സി.ഐ രക്ഷകനായി. കുന്നംകുളം - തൃശൂർ റോഡിലെ മുണ്ടൂരിൽ അപകടത്തിൽപെട്ട് റോഡിൽ വീണു കിടന്നയാളെയാണ് സി.ഐ കെ.ജി സുരേഷും ഡ്രൈവർ ബിജുവും ചേർന്ന് ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. കുന്നംകുളം ചെറുവത്തൂർ മത്തായിയുടെ മകൻ ജോസാണ് (51) അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ട് റോഡിൽ കിടന്നയാളെ ആരും കണ്ടിരുന്നില്ല. ജോലി കഴിഞ്ഞ് തൃശൂരിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് സി.ഐയുടെ ശ്രദ്ധയിൽപെട്ടത്. സ്വകാര്യ ബസ് ഡ്രൈവറായ ജോസ് ജോലി കഴിഞ്ഞ് കുന്നംകുളത്തേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. ഡിവൈഡറായി റോഡിനു നടുവിൽ വെച്ചിരുന്ന വീപ്പകളിൽ ആവശ്യമായ റിഫ്ലക്ടർ പതിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റയാൾ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.