മണ്ണുത്തി: ദേശീയപാത കുതിരാനിലെ തുരങ്കങ്ങളിൽ ഒന്നിെൻറ നിർമാണം അഞ്ചുദിവസത്തിനകം പൂർത്തിയാകും. കൈവരി പിടിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ചില മിനിക്കുപണി കൂടി മാത്രമാണ് ബാക്കിയുള്ളത്. ഇവ പൂർത്തിയാവുന്നതോടെ തുരങ്കം സഞ്ചാരയോഗ്യമാവും. തുരങ്കത്തിനകത്തെ പണികളാണ് പുരോഗമിക്കുന്നത് എന്നതിനാൽ മഴ പ്രവൃത്തിയെ ബാധിക്കുന്നില്ല. രണ്ടാം തുരങ്കത്തിെൻറ നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാവും. ഫയർ ആൻഡ് സേഫ്റ്റി പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. 50 മീറ്റർ ഇടവിട്ട് വാൽവുകൾ സ്ഥാപിക്കുന്നതിന് പൈപ്പ് വിന്യസിക്കുന്ന ജോലി പുരോഗമിക്കുകയാണ്. കാനയുടെ അടക്കം കോൺക്രീറ്റിങ്ങും നടക്കുന്നുണ്ട്. കൈവരി പിടിപ്പിക്കലും പെയ്ൻറിങ്ങും പുരോഗമിക്കുകയാണ്. മഴ തടസ്സമാകാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. മഴവെള്ളം കളയുന്നതിന് രണ്ടു മോട്ടറുകളും ഉപയോഗിക്കുന്നുണ്ട്. ഫെബ്രുവരി 24ന് പൂര്‍ണമായി സ്തംഭിച്ച തുരങ്ക നിർമാണം കഴിഞ്ഞ 28നാണ് പുനരാരംഭിച്ചത്. ദേശീയപാത നിർമാണ കമ്പനിയായ കെ.എം.സി തുരങ്കനിർമാണ കമ്പനിയായ പ്രഗതി എൻജിനീയറിങ്സിന് 40 കോടിയുടെ കുടിശ്ശിക വരുത്തിയതാണ് തുരങ്കനിർമാണം നിലക്കാൻ ഇടയാക്കിയത്. 14 മീറ്റർ വീതിയിൽ 10 മീറ്റർ ഉയരത്തിൽ 920 മീറ്ററാണ് തുരങ്കത്തിെൻറ നീളം. മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാനിൽ 2016 മേയ് 13നാണ് ഭൂഗർഭപാത നിർമാണം ആരംഭിച്ചത്. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കി സെപ്റ്റംബറിൽ കമീഷൻ ചെയ്യാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.