മഴയിലും ചോരാതെ ഫുട്​ബാൾ ആരവം...

തൃശൂർ: തിമിർത്തുപെയ്ത മഴയെ സാക്ഷിയാക്കി ലോകകപ്പ് ഫുട്ബാളി​െൻറ ആവേശവുമായി റോഡ് ഷോ. താളമേളങ്ങളും വാദ്യഘോഷങ്ങളുമായി നടന്ന ഘോഷയാത്രയിൽ ലോകകപ്പിൽ പോരാടുന്ന 32 രാജ്യങ്ങളുടെ പതാക ആനയിച്ചു. എഫ്.സി കേരളയും തൃശൂർ പ്രസ്ക്ലബും ചേർന്നാണ് റോഡ്ഷോ ഒരുക്കിയത്. ഷൂട്ടൗട്ട് മത്സരവും ഫുട്ബാൾ സ്കിൽ പ്രദർശനവും നടന്നു. കെ.എഫ്.എ സീനിയർ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, എഫ്.സി കേരള ഡയറക്ടർ വി.എ. നാരായണ മേനോൻ, ചീഫ് കോച്ച് പി.എ. പുരുഷോത്തമൻ, മാനേജൻ, കെ.എ. നവാസ്, പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സുരേഷ്, ഡി.എഫ്.എ സെക്രട്ടറി ഡേവിസ് മൂക്കൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.