ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം പൊളിച്ചു

തിരുവില്വാമല: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്റു കോളജ് എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ പാമ്പാടി സ​െൻററിലെ സ്മാരക സ്തൂപം പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. 2017 ജനുവരി അവസാനവാരത്തിലാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സ്തൂപം സ്ഥാപിച്ചത്. ഈ സ്ഥലത്തിന് സമീപം സ്ഥിതിചെയ്ത എ.ഐ.ടി.യു.സി ഓഫിസിലേക്കുള്ള കുടിവെള്ള പൈപ്പി​െൻറ മുകളിലാണ് സ്തൂപം പണി തുടങ്ങിയത്. അപ്പോൾ തന്നെ എതിർപ്പുകളും ഉണ്ടായിരുന്നു. പരാതിയെ തുടർന്ന് പഴയന്നൂർ എസ്.ഐ സ്ഥലത്തെത്തി പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സി.പി.എമ്മി​െൻറ പ്രാദേശിക നേതൃത്വത്തി​െൻറ സഹായത്തോടെ എസ്.എഫ്.ഐ സ്തൂപം പണികഴിപ്പിച്ചു. തുടർന്ന് അമ്പതോളം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പഴയന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എസ്.ഐ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് സ്തൂപം പൊളിക്കാൻ ഉത്തരവിറങ്ങിയത്. എന്നാൽ പ്രാദേശിക സി.പി.എം നേതാക്കളുടെ എതിർപ്പിനെതുടർന്ന് അത് നടന്നില്ല. പിന്നീട് എ.ഐ.ടി.യു.സി തൊഴിലാളിയായ പാമ്പാടി എരുമക്കുഴി വീട്ടിൽ കൃഷ്ണൻകുട്ടി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് സ്തൂപം പൊളിക്കാൻ കോടതി ഉത്തരവിട്ടു. എന്നിട്ടും പൊലീസിന് സ്തൂപം പൊളിക്കാനായില്ല. പരാതിക്കാരൻ ഇവർക്കെതിരെ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തു. ഇതിൽ ഹൈകോടതി പൊളിച്ചുനീക്കാൻ പറഞ്ഞ അന്ത്യശാസന ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ ആറോടെ കനത്ത പൊലീസ് കാവലിൽ സ്തൂപം പൊളിച്ചത്. തലപ്പിള്ളി തഹസിൽദാർ, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ, അസി. എക്സി. എൻജിനീയർ, ചേലക്കര സർക്കിൾ ഇൻസ്പെക്ടർ, പഴയന്നൂർ എസ്.ഐ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഇപ്പോഴുമുണ്ട്. നെഹ്റു കോളജിൽ ക്ലാസുകളില്ലാത്തതിനാൽ കൂടുതൽ പ്രതിഷേധങ്ങളുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.