ബിസിനസ്​ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോൺഗ്രസ്​ നേതാവ് പണം തട്ടിയതായി പരാതി

തൃശൂർ: . തട്ടിപ്പിനെതിെര പൊലീസിൽ പരാതി നൽകിയതിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പ്രവാസിയായിരുന്ന ഗുരുവായൂർ സ്വദേശി വലിയകത്ത് ചുണ്ണാട്ട് ഹംസ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായ പഞ്ചായത്ത് അംഗത്തിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ്് ത​െൻറ കൈയിൽനിന്ന് 8,10,000 രൂപ കഴിഞ്ഞ ഡിംസബറിൽ വാങ്ങിയെന്ന് ഹംസ പറഞ്ഞു. എന്നാൽ, ബിസിനസ് പങ്കാളിയാക്കുകയോ പണം തിരികെനൽകുകയോ ചെയ്തില്ല. പണത്തിന് പകരമായി നൽകിയ രണ്ട് ചെക്കും മടങ്ങിയതോടെ നിയമനടപടി തുടങ്ങി. അതോടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ കലക്ടർക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയതായും ഹംസ പറഞ്ഞു. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും പണം തിരിച്ചുകിട്ടാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപന് കത്ത് നൽകിയിട്ടുണ്ട്. കക്കായ് മനുഷ്യാവകാശ സംഘടന ചീഫ് കോഒാഡിനേറ്റർ ശ്രീധരൻ തേറമ്പിൽ, മുരുകൻ വെട്ടിയാട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.