സർവൈലാേൻറൺ പദ്ധതി സമർപ്പണം ഇന്ന്

തൃശൂർ: വെള്ളറക്കാട് തേജസ് എൻജിനീയറിങ് കോളജും വിദ്യാർഥികളുടെ സംരംഭമായ കുന്നംകുളത്തെ സിലേട്രാൺ ടെക്നോളജിയും സംയുക്തമായി വികസിപ്പിച്ച സർവൈലാേൻറൺ പദ്ധതിയുടെ സമർപ്പണം കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വഴിവിളക്കും നിരീക്ഷണ കാമറ സംവിധാനവും നഗരസഭ നിർദേശങ്ങൾ എഴുതികാണിക്കുന്ന സാങ്കേതിക വിദ്യയും ഉൾപ്പെടുന്ന സർവൈലാേൻറൺ കുന്നംകുളത്ത് നഗര മധ്യത്തിലാണ് സ്ഥാപിക്കുക. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഡിസ്പ്ലേ ബോർഡ് സ്വിച്ച് ഓൺ നിർവഹിക്കും. അസി. കമീഷണർ പി. വിശ്വംഭരൻ കാമറ സ്വിച്ച് ഓൺ നിർവഹിക്കും. വഴിവിളക്കി​െൻറ സ്വിച്ച് ഓൺ തേജസ് എൻജിനീയറിങ് കോളജ് ചെയർമാൻ സി.സി. തമ്പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കോളജ് ഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. കെ. സതീഷ്കുമാർ, ഡോ. സാജു പി. ജോൺ, ഡാനിയൽ ഡേവി, റെനീസ് ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.