ഇസ്​ലാമിക്‌ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ മെറിറ്റ് ഡേ

ഒരുമനയൂർ: ഇസ്ലാമിക്‌ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലെ മെറിറ്റ് ഡേ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.ആർ. മല്ലിക ഉദ്ഘാടനം ചെയ്തു. ഒ.എം.ഇ.സി ഭാരവാഹി പി.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസർ ശശിധരൻ വെണ്ണാറവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഒ.എം.ഇ.സി ജനറൽ സെക്രട്ടറി പി.പി. സെയ്തു മുഹമ്മദ് ഹാജി, പി.ടി.എ പ്രസിഡൻറ് അബ്ദുൽ ജലീൽ എന്നിവർ സന്ദേശം നൽകി. തുടർച്ചയായി നാലാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ചതിന് വിദ്യാഭ്യാസ ഓഫിസറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പ്രത്യേകം അഭിനന്ദിച്ചു. വിജയികൾക്കുള്ള അവാർഡ് ദാനം, മികവുകളുടെ പ്രദർശനം എന്നിവ നടന്നു. കെ.ആർ. വിനയം, എം. പത്മജ, സി.വി. വിൻസ​െൻറ്, കെ.എസ്. രമണി, ദിൽജിത്ത്, പ്രധാനാധ്യാപകൻ ടി.ഇ. ജയിംസ്, എം.പി. രാജി, ലിനറ്റ് ഡേവിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.