നഗരമാലിന്യം: കോർപറേഷന് ആരോഗ്യവകുപ്പിെൻറ കത്ത്

തൃശൂർ: നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം കാരണം പകർച്ചവ്യാധി ആശങ്ക പങ്കുവെച്ച് ആരോഗ്യവകുപ്പ് കോർപറേഷന് കത്ത് നൽകി. അടിയന്തരമായി മാലിന്യം നീക്കാനും ശുചീകരണ പ്രവർത്തനം നടത്താനും ആവശ്യപ്പെട്ടു. മഴ കനത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനിടെ, വ്യാഴാഴ്ച അടിയന്തര കൗൺസിൽ ചേർന്ന് കരാറുകാരന് നിരക്ക് ഉയർത്തിനൽകാൻ തീരുമാനിച്ചെങ്കിലും മാലിന്യം നീക്കം വൈകിയേക്കുമെന്നാണ് സൂചന. നടപടിക്രമങ്ങൾ പൂർത്തിയാവാത്തതാണ് കാരണം. നഗരത്തിൽ ഇപ്പോൾതന്നെ വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യം 300 ടണ്ണോളം വരുമെന്നാണ് കരുതുന്നത്. ജൈവ-അജൈവ മാലിന്യവും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യവും വേർതിരിച്ച് മാറ്റണമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം കൊണ്ടുപോകുന്നതിനൊപ്പം നഗരത്തിൽ കൂടുതൽ പ്ലാൻറുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങളുടെ തകരാർ പരിഹരിച്ചും ഉടൻ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.