തിരുവില്വാമല: സര്‍വിസ് സഹകരണബാങ്കിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം ബാങ്കില്‍ പരിശോധന നടത്തി. 2012 മുതലുള്ള ഓഡിറ്റ് റിപ്പോര്ട്ടിെൻറകൂടി അടിസ്ഥാനത്തിലാണിത്. കെട്ടിടനിര്‍മാണത്തില്‍ ക്വട്ടേഷന്‍ വിളിച്ചതില്‍ അഴിമതിയുണ്ടെന്ന് തിരുവില്വാമല പൂളക്കൽ വീട്ടില്‍ കെ. സുന്ദരെൻറ നേതൃത്വത്തില്‍ നല്‍കിയ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും കേസ് പഠിച്ചശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് സംഘം പറഞ്ഞു. രാവിലെ പത്തോടെ എത്തിയ സംഘം ബാങ്കിെൻറ നിർമാണം നടക്കുന്ന കെട്ടിടം, തുടർന്ന് ബാങ്കിലെത്തി ഫയലുകൾ എന്നിവ പരിശോധിച്ചശേഷമാണ് തിരിച്ചത്. കർഷക പെൻഷൻ തിരുവില്വാമല: തിരുവില്വാമല കൃഷിഭവന്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന കര്‍ഷകര്‍ 11ന് കൃഷിഭവനില്‍ ഹാജരായി തിരിച്ചറിയൽ രേഖ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.