ഇഫ്താർ സംഗമം

എരുമപ്പെട്ടി: പ്രാദേശിക പത്രപ്രവർത്തക സംഘടനയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മതേതര സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗം കമീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് കബീർ കടങ്ങോട് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി മഹല്ല് ഖത്തീബ് ബഷീർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ, ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ, ഡി.സി.സി സെക്രട്ടറിമാരായ വി.കെ. രഘു, ടി.കെ. ശിവശങ്കരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എം. അഷറഫ്, യു.ഡി.എഫ് ചെയർമാൻ അമ്പലപ്പാട്ട് മണികണ്ഠൻ, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ഒ.കെ. ശശി, മേജർ ജോസഫ്, മഹേശ്വരൻ, വി.സി. ബിനോജ്, എൻ.കെ. കബീർ, ജലീൽ ആദൂർ, തുടങ്ങിയവർ സംസാരിച്ചു. റഷീദ് എരുമപ്പെട്ടി സ്വാഗതവും പി.എൻ. അനിൽ നന്ദിയും പറഞ്ഞു. ബാറിലെ അടിപിടിയിൽ ഒരാൾക്ക് പരിക്കേറ്റു എരുമപ്പെട്ടി: ബാറിലെ അടിപിടിയിൽ ഒരാൾക്ക് പരിക്കേറ്റു. ആദൂർ കായങ്കുളം വീട്ടിൽ അബ്ബാസിനെ (53) പരിക്കുകളോടെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഡ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലക്കും കൈക്കുമാണ് പരിക്ക്. വെള്ളിയാഴ്ച 12.50 ഓടെയാണ് സംഭവം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റയാളെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.