തൃശൂർ: ജില്ലയിലെ തലയെണ്ണൽ പൂർത്തിയായിട്ടില്ലെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ വർഷത്തെ കുട്ടികളുെട എണ്ണത്തിൽ കാര്യമായ കുറവില്ലെന്നാണ് അറിയുന്നത്. സര്‍ക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിൽ കഴിഞ്ഞ അധ്യയന വർഷം 3,15,701 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇൗ അധ്യയന വർഷം ആറാം പ്രവൃത്തി ദിനത്തിന് തലേ ദിവസമായ വ്യാഴാഴ്ച ഇത് 3,12,326ൽ എത്തിയിരുന്നു. എന്നാൽ ആറാം പ്രവൃത്തി ദിനമായ വെള്ളിയാഴ്ച മുതൽ സാങ്കേതിക കാരണങ്ങളാൽ ഒാൺലൈനിൽ കണക്ക് ലഭിച്ചില്ല. തലയെണ്ണൽ പൂർത്തിയായിട്ടില്ലെന്നും വിവിധ ഉപ വിദ്യാഭ്യാസ ജില്ല ഒാഫിസർമാർ കണക്ക് തന്നുകൊണ്ടിരിക്കുകയുമാണെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ മല്ലിക വ്യക്തമാക്കി. മാധ്യമങ്ങൾക്ക് വിവരം നൽകരുതെന്ന് കർശന നിർദേശമുണ്ടെന്നും അവർ വ്യക്തമാക്കി. ലഭ്യമായ വിവരം അനുസരിച്ച് ഒന്നാംക്ലാസിൽ 22,412 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുള്ളത്. കെ.ജിയിൽ 22,913 പേരുമുണ്ട്. രണ്ടിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 23,227ഉം അൺഎയ്ഡഡിൽ 756 കുട്ടികളുമാണുള്ളത്. 23,182 പേരാണ് മൂന്നിലുള്ളത്. അൺഎയ്ഡഡിൽ 807ഉം. നാലിൽ 23,770ഉം അൺഎയ്ഡഡിൽ 775ഉം. അഞ്ചിൽ 26,157ഉം 2,428 പേരുമാണുള്ളത്. ആറിൽ 27,264ഉം അൺഎയ്ഡഡിൽ 1020പേരും ഏഴിൽ 28,639ഉം 935 പേരുമാണ്. എട്ടിൽ 30,570ഉം 2116തുമുണ്ട്. ഒമ്പതിൽ 32,373ഉം 649പേരും പത്തിൽ 33,084 പേരും 268 തുമാണ് ലഭ്യമായ കണക്ക്. എന്നാലിത് കൃത്യമായ കണക്കല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.