ഗുരുവായൂർ, വള്ളത്തോൾ നഗർ മണ്ഡലം പ്രസിഡൻറുമാർ രാജിവെച്ചു

തൃശൂർ: കോൺഗ്രസി​െൻറ രാജ്യസഭ സീറ്റ് േകരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് . ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ, വള്ളത്തോൾ നഗർ മണ്ഡലം പ്രസിഡൻറ് യു.എസ്. സുമോദ് എന്നിവരാണ് രാജിവെച്ചത്. കഴിഞ്ഞ നാല് വർഷമായി ഗുരുവായൂർ മണ്ഡലം പ്രസിഡൻറാണ് മണികണ്ഠൻ. 10 വർഷം നഗരസഭ കൗൺസിലറായിരുന്നു. 2016 മുതൽ വള്ളത്തോൾ നഗർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്നു സുമോദ്. കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറിയാണ്. രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനവും പ്രാദേശിക തർക്കങ്ങളുമാണ് സുമോദി​െൻറ രാജിക്ക് പിന്നിൽ. ഇരുവരും ഡി.സി.സി പ്രസിഡൻറിന് രാജിക്കത്ത് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.