തൃശൂർ: കോട്ടപ്പുറത്ത് ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ മാല കവര്‍ന്നു. പൂത്തോളില്‍ വയോധികയുടെ മാല പൊട്ടിക്കാനും ശ്രമമുണ്ടായി. കോട്ടപ്പുറം ശിവക്ഷേത്രത്തിന് സമീപം വൈദ്യുതി ഭവന്‍ കാൻറീന്‍ ജീവനക്കാരി എളനാട് പള്ളിവളപ്പില്‍ സുന്ദരെൻറ ഭാര്യ രമണിയുടെ ഒന്നര പവനോളമുള്ള മാലയാണ് കവര്‍ന്നത്. രാവിലെ എട്ടരയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആളാണ് മാലപൊട്ടിച്ചത്. തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ സംഭവമാണ് രാവിലെ പൂത്തോളിലുണ്ടായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന ആലയ്ക്കല്‍ പറമ്പില്‍ സരസ്വതിയുടെ മാല പൊട്ടിക്കാന്‍ ബൈക്കിലെത്തിയയാള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.