കുന്നത്തങ്ങാടിയിൽ ബസ് ജീവനക്കാരും ഓട്ടോ ടാക്സി ഡ്രൈവറും ഏറ്റുമുട്ടി

അരിമ്പൂർ: കുന്നത്തങ്ങാടി സ​െൻററിൽ സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ ടാക്സി ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് പേർക്ക് പരിക്കേറ്റു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തൃശൂർ-കാഞ്ഞാണി-ചാവക്കാട് റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടർ ശ്രീരാഗ്(24), ഡ്രൈവർ സനൂപ് (25), ഓട്ടോ ടാക്സി ഡ്രൈവർ പിങ്കി എന്നിവർക്കാണ് പരിക്കേറ്റത്‌. ബസ് ജീവനക്കാരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സ്വകാര്യ ബസ് ഓട്ടോയിൽ തട്ടിയെന്നാരോപിച്ച് ബസിന് കുറുകെ ഓട്ടോ ടാക്സിയിട്ട് മൂവരും വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടെ ബസി​െൻറ മുൻവശത്തെ ചില്ലുൾെപ്പടെ തകർത്തു. ഗതാഗതവും സ്തംഭിച്ചു. അന്തിക്കാട് എസ്.ഐ എസ്.ആർ. സനീഷ് കുമാറി​െൻറ നേതൃത്വത്തിൽ പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.