കൂറ്റൻമരം കടപുഴകി കുതിരാനിൽ ഗാതഗതം സ്​തംഭിച്ചു

പീച്ചി: ഗതാഗതക്കുരുക്കി​െൻറ സ്ഥിരം കേന്ദ്രമായ ദേശീയപാത കുതിരാനിൽ കൂറ്റൻമരം കടപുഴകി ഗതാഗതം സ്തംഭിച്ചു. മണ്ണൂത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ കുതിരാൻ ക്ഷേത്രത്തിന് സമീപമാണ് കനത്തമഴയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് മരംവീണത്. ഈ സമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി. ഇതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. നിമിഷങ്ങൾക്കകം കുരുക്ക് മുറുകി. കുതിരാനിൽനിന്ന് മൂന്നുകിലോമീറ്റർ ദൂരെ ചുവന്നമണ്ണുവരെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കണ്ടെയ്നറുകളും ലോറികളും അടക്കം വലിയ വാഹനങ്ങളാണ് അധികവും കുരുക്കിൽ പെട്ടത്. അതിനിടെ ശ്വാസതടസ്സം നേരിട്ട് രോഗിയുമായെത്തിയ വാഹനം ഏറെനേരം കുരുക്കിൽപ്പെട്ടു. പാലക്കാട്ടുനിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി വഴിക്ക് തിരിച്ചുവിട്ടു. എന്നാൽ, തൃശൂരിൽനിന്ന് പാലക്കാട്ടേക്കുള്ള റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. തൃശൂർ ഫയർഫോഴ്സിൽനിന്ന് രണ്ട് യൂനിറ്റ് എത്തി രക്ഷാപ്രവർത്തനം വൈകിയും തുടരുകയാണ്. പീച്ചി പൊലീസും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.