തൃശൂർ: വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ പേരിൽ ജില്ലയിൽ ഒരു സ്കൂളും അടച്ചുപൂട്ടില്ല. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ചട്ടം ലംഘിച്ചും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന 60 സ്കൂളുകൾ പൂട്ടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയതായുള്ള 'മാധ്യമം' വാർത്തക്ക് വിവിധ സ്കൂൾ മാനേജ്മെൻറുകൾ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറിെൻറ നിർദേശം സംബന്ധിച്ച് സ്കൂൾ മാനേജ്മെൻറുകൾ ൈഹകോടതിയിൽനിന്ന് സമ്പാദിച്ച സ്റ്റേ തുടരുകയാണെന്നും സ്കൂളുകൾ പൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിലും സർക്കാർ അഭിഭാഷകൻ ഹൈകോടതിയിലും പറഞ്ഞതാണെന്നും മാള ഗ്രേസ് ഇൻറർനാഷനൽ, പൂപ്പത്തി സരസ്വതി വിദ്യാലയം, മതിലകം പീസ് പബ്ലിക് സ്കൂൾ എന്നിവയുടെ വക്താക്കൾ അറിയിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും സംസ്ഥാന സർക്കാറിെൻറ അംഗീകാരം നേടിയിരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം ആഗസ്റ്റിൽ അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിരുന്നു. ഇതിൽ തുടർ നടപടിയെടുക്കാൻ ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരമൊരു അംഗീകാരത്തിന് പ്രദേശത്ത് പ്രസ്തുത സ്കൂൾ അനിവാര്യമാണെന്നും അതിെൻറ ഒരു കിലോമീറ്റർ പരിധിയിൽ വേറെ സ്കൂളില്ലെന്നും എ.ഇ.ഒ സാക്ഷ്യപ്പെടുത്തണം. പുറമെ കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് പ്രവർത്തിക്കുമെന്ന് സ്കൂളുകൾ സത്യവാങ്മൂലവും നൽകണം. സംസ്ഥാന സർക്കാറിെൻറ അംഗീകാരം വേണമെന്ന നിർദേശം പാലിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയ മാനേജ്മെൻറുകൾ എ.ഇ.ഒയുടെ സാക്ഷ്യപ്പെടുത്തലും കേരള വിദ്യാഭ്യാസ ചട്ടവും സംബന്ധിച്ച വ്യവസ്ഥകളിൽ വിയോജിപ്പ് അറിയിച്ചു. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസുകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഇൗ സ്കൂളുകൾക്ക് കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് പ്രവർത്തിക്കാൻ പ്രായോഗികമായി കഴിയില്ലെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചു. തുടർന്ന് സ്കൂൾ മാനേജ്മെൻറുകൾ ഹൈകോടതിയെ സമീപിച്ചു. എ.ഇ.ഒയുടെ സാക്ഷ്യപത്രവും കെ.ഇ.ആറും സംബന്ധിച്ച വ്യവസ്ഥകൾ മാറ്റാൻ സർക്കാറിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. ഇതോടെ സ്കൂളുകൾക്കെതിരായ തുടർ നടപടി കോടതി സ്റ്റേ ചെയ്തു. പിന്നീട് കേസ് പരിഗണിച്ചപ്പോൾ ഒരു സ്കൂളും പൂട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി ഇൗ നിലപാട് ആവർത്തിക്കുകയും ചെയ്തു. സർക്കാറിനോട് എതിർ സത്യവാങ്മൂലം ഹാജരാക്കാൻ ൈഹകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞമാസം 28ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ സത്യവാങ്മൂലം നൽകിയില്ല. സ്കൂളുകൾ പൂട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇതെത്തുടർന്ന് സ്റ്റേ ഉത്തരവ് കോടതി പിൻവലിച്ചിെല്ലന്ന് മതിലകം പീസ് സ്കൂളിനുേവണ്ടി ൈഹകോടതിയിൽ ഹാജരായ അഡ്വ. എ. രാജസിംഹൻ പറഞ്ഞു. സ്റ്റേ തുടരുകയാണെന്നും സ്കൂളുകളുടെ പ്രവർത്തനം തുടരാൻ തടസ്സമില്ലെന്നും മാള ഗ്രേസ് ഇൻറർനാഷനൽ സ്കൂൾ പ്രതിനിധി രാജു ഡേവിസും സി.ബി.എസ്.ഇ അഫിലിയേഷനോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൂപ്പത്തി സരസ്വതി വിദ്യാലയം പ്രിൻസിപ്പൽ പി. വാസുദേവനും അറിയിച്ചു. സി.ബി.എസ്.ഇ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അന്നമനട വിവേകോദയം വിദ്യാമന്ദിറിലെ രക്ഷിതാക്കളുടെ പ്രതിനിധികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.