വിവിധ പദ്ധതികൾക്ക്​ തുക അനുവദിച്ചു

വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ തോളൂര്‍, തെക്കുംകര പഞ്ചായത്തുകളിലെ അഞ്ച് പദ്ധതികള്‍ക്കായി ഒരു കോടി രൂപയും വടക്കാഞ്ചേരി നഗരസഭയിലെ രണ്ട് പദ്ധതികള്‍ക്കായി ആറ് ലക്ഷം രൂപയും അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. തോളൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്നിലെ രാമന്‍കുളം പുനരുദ്ധാരണം, വാര്‍ഡ് രണ്ടിലെ ചീനംകുളം പുനരുദ്ധാരണം, വാര്‍ഡ് മൂന്നിലെ തെക്കുംപുറം കുടിവെള്ള പദ്ധതി, വാര്‍ഡ് എട്ടിലെ കോലത്താട് കുടിവെള്ള പദ്ധതി, തെക്കുംകര പഞ്ചായത്തിലെ വാര്‍ഡ് 16ലെ കല്ലമ്പാറ തോല്‍ക്കുളം പുനരുദ്ധാരണം, വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് ഷേണായി മില്‍ റോഡ് കോണ്‍ക്രീറ്റ് കട്ട വിരിക്കൽ, വാഴാനി ബൈലൈന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യൽ എന്നീ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. അവണൂര്‍ പഞ്ചായത്തി​െൻറ തീരുമാനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാൻ കഴിഞ്ഞിട്ടില്ലെന്നും എം.എല്‍.എ അറിയിച്ചു. കൊലപാതക കേസിൽ ജീവപര്യന്തം തൃശൂർ: വില്‍‌വട്ടം കുറ്റ്യാല്‍ തേന്നേരി വീട്ടില്‍ കുഞ്ഞുണ്ണിയുടെ മകന്‍ രമേഷിനെ വെട്ടിെക്കാന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രമേഷി​െൻറ ഭാര്യ ബിന്ദുവി​െൻറ സഹോദരൻ മേലെപ്പറമ്പില്‍ വീട്ടില്‍ ബിജുവിനെയാണ് തൃശൂർ ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് മുഹമ്മദ് വാസിം ശിക്ഷിച്ചത്. ബിജുവി​െൻറ സഹോദരൻ ബിനുവിനെ കോടതി വെറുതെ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.