ഇരിങ്ങാലക്കുട: രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളെന്നു പറയുന്ന മൂന്നു പേര്‍ പിടിയിലായതായി സൂചന. കാറളം പുല്ലത്തറ പെരിങ്ങോട്ട് വീട്ടില്‍ പക്രു എന്നു വിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25), ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്. ഇതില്‍ നിധീഷിെൻറയും മെജോയുടെയും ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ടു പേരെ ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മേയ് 27ന് രാത്രിയാണ് മകനെ അന്വേഷിച്ചെത്തിയ സംഘം ഇരിങ്ങാലക്കുട കനാല്‍ബേസിലുളള മോന്തചാലില്‍ വിജയനെ വീട്ടില്‍ കയറി വെട്ടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ പരിസരത്ത് വെച്ച് ചുണ്ണാമ്പിനെ ചൊല്ലി വിജയെൻറ മകന്‍ വിനീതുമായി ഗുണ്ടാസംഘം പോര്‍വിളി നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് വിജയെൻറ കൊലപാതകത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.