നന്നങ്ങാടി കണ്ടെത്തി

എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്ര മൈതാനിയിൽനിന്ന് . ചൊവ്വാഴ്ച രാത്രി ഏഴരയോടെ പന്തലിന് കാൽനാട്ടാൻ കുഴിയെടുക്കുമ്പോഴാണ് യത്. പ്രാചീന കാലത്ത് മൃതദേഹം അടക്കം ചെയ്തിരുന്ന വലിയ കളിമൺ പാത്രങ്ങളാണ് നന്നങ്ങാടികൾ. പല വലിപ്പത്തിലും ആകൃതിയിലുമാണ് നന്നങ്ങാടികൾ കാണാറുള്ളത്. നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ വർഷങ്ങൾക്ക് മുമ്പ് നടപ്പുര നിർമാണത്തിന് കുഴിയെടുക്കുമ്പോൾ പ്രാചീന കാലത്തെ സ്വർണം, വെള്ളി നാണയങ്ങൾ ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളായ ചിറമനേങ്ങാട് കുടക്കല്ലുകളുടെ ശേഖരവും എയ്യാലിൽ ഗുഹയും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് തൃശൂരിൽനിന്ന് എത്തിയ കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. കൂടുതൽ പരിശോധകൾ നടത്തുന്നതിനായി എരുമപ്പെട്ടി പൊലീസ് സ്ഥലത്തിന് സംരക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.