പുറമ്പോക്ക് ഒഴിവാക്കി പാര്‍ക്ക് നിർമിക്കണം -യു.ഡി.എഫ്

ചാലക്കുടി: റിഫ്രാക്ടറീസി​െൻറ സ്ഥലത്തെ പാര്‍ക്ക് നിർമാണം പുറമ്പോക്ക് ഒഴിവാക്കി വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സന് കത്ത് നല്‍കി. പാര്‍ക്കി​െൻറ െറയില്‍വേ സ്റ്റേഷന്‍ ഭാഗത്തെ റോഡിന് സമീപത്തെ ചുറ്റുമതില്‍ നിർമാണം നടക്കുകയാണ്. പ്രദേശത്തെ വാര്‍ഡ് സഭയുടെ ആവശ്യപ്രകാരമാണ് യു.ഡി.എഫ് പുറമ്പോക്ക് സ്ഥലം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ജില്ലാ സര്‍വേ സൂപ്രണ്ടി​െൻറ സ്‌കെച്ച് ഇതിനായി ഹാജരാക്കിയിട്ടുണ്ട്. ഇതിലെ നിര്‍ദേശപ്രകാരം എട്ട് മീറ്ററോളം പുറമ്പോക്കുള്ളതായി സൂചനയുണ്ട്. െറയില്‍വേ സ്റ്റേഷന്‍ റോഡി​െൻറ വികസനത്തിന് തടസ്സം വരുന്ന രീതിയില്‍ മതില്‍ നിർമാണം ഒഴിവാക്കണമെന്ന് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.