പരിസ്ഥിതി ദിനാചരണം

കൊടുങ്ങല്ലൂർ: ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വാർഡ് അംഗം ആമിന അൻവർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിപ്രിയ, എസ്.എം.സി ചെയർമാൻ അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡൻറ് അമീർ പതുപ്പുളളി, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ: ഹരിത കേരളം പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം പിപ്പിനിവട്ടം ബാങ്ക് െഹൽത്ത് ക്ലീനിക്ക് ആൻഡ് ബയോലാബി​െൻറ ആഭിമുഖ്യത്തിൽ മതിലകം പഞ്ചായത്തിെല വിദ്യാലയങ്ങൾക്കും സംഘടനകൾക്കും 2000 ഫലവൃക്ഷങ്ങൾ വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. അസി. റജിസ്ട്രാർ പി.എൻ. നന്ദകുമാർ പദ്ധതി വിശദീകരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ, ടി.ബി. സുരേഷ്, ടി.ബി. ജിനി, സത്യനാഥൻ, സുവർണ ജയശങ്കർ, കെ.വി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.