ചുറ്റും മലിനജലം: ദുരിതംപേറി വാടാനപ്പള്ളി ചാപ്പാടൻ കോളനിക്കാർ

വാടാനപ്പള്ളി: മാലിന്യവാഹിനിയായ തോട് നിറഞ്ഞൊഴുകിയതോടെ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് കിഴക്കുള്ള ചാപ്പാടൻ കോളനിയിലെ കുടുംബങ്ങൾ ദുരിതത്തിലും രോഗ ഭീഷണിയിലും. 20ലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തളിക്കുളം പുളിയംതുരുത്തിൽനിന്ന് വരുന്ന മാലിന ജലമാണ് കോളനിയിൽ കെട്ടികിടക്കുന്നത്. ചാപ്പാടൻ തോടിലൂടെ ഒഴുകുന്ന മാലിനജലം ഭിത്തിക്കിടയിലൂടെ ചോർന്നാണ് വീടുകളുടെ മുറ്റത്ത് കെട്ടി കിടക്കുന്നത്. വെള്ളം കറുത്ത നിറത്തിൽ കുറുകിയ നിലയിലാണ്. ദുർഗന്ധവുമുണ്ട്. കുട്ടികൾ ഈവെള്ളത്തിൽ ചവിട്ടിയാണ് സ്കൂളിൽ പോകുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും കാലിൽ ചൊറിച്ചിലാണ്. പനിയും തലവേദനയും വിട്ടുമാറുന്നില്ല. ദൂർഗന്ധംമൂലം മൂക്ക് പൊത്തിയാണ് സ്ത്രീകൾ അടക്കം വീട്ടിൽ കഴിയുന്നത്. ഭക്ഷണം കഴിക്കാനും പ്രയാസപ്പെടുകയാണ്. രാത്രി കൊതുക് ശല്യം രൂക്ഷമാണ്. ദുരിതത്തിലായ കോളനി നിവാസികൾ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വേണ്ട നടപടി കൈക്കൊള്ളാൻ ആരോഗ്യ വകുപ്പ് തയാറായില്ലെന്നും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും കോളനി നിവാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.