കയ്പമംഗലം: മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഇരകളോടൊപ്പം നിൽക്കേണ്ടതിന് പകരം വേട്ടക്കാരോടൊപ്പം നിൽക്കുന്ന അപകടകരമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ പറഞ്ഞു. 'പൊലീസ്-ഗുണ്ട-സി.പി.എം കൂട്ടുകെട്ടിനെതിരെ'യൂത്ത് ലീഗ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വർഷം പൂർത്തിയാക്കിയ പിണറായി സർക്കാറിലെ ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് തയാറാക്കിയ കുറ്റപത്രം എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്സൽ യൂസഫ് സമർപ്പിച്ചു. മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം ജന. സെക്രട്ടറി പി.കെ. ഹംസ മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തക സമിതി അംഗങ്ങളായ കെ.എം. ഷാനിർ, കെ.എം. നിഷാദ്, എസ്.എ. സിദ്ദീഖ്, കെ.എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ജലീൽ സ്വാഗതവും ട്രഷറർ ടി.എ. ഫഹദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.